obituary

കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി ശൃംഗപുരം വെസ്റ്റ് ശാഖാ പ്രസിഡന്റായ ചള്ളിയിൽ പരേതനായ കുമാരൻ മകൻ സി.കെ. രാജൻ (63) നിര്യാതനായി. കൊടുങ്ങല്ലൂർ യൂണിയൻ മുൻ കൗൺസിലറായിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന്. പടാകുളം റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി, ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. തെക്കെ നടയിൽ താലം എന്ന പേരിൽ സ്ഥാപനവും പ്രവർത്തിക്കുന്നുണ്ട്. കൊടുങ്ങല്ലൂർ മർച്ചന്റ്‌സ് അസോസിയേഷൻ മുൻ സെക്രട്ടറി തുടങ്ങിയ നിരവധി സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഭാര്യ: ഷോലിത. മക്കൾ: ഷെറിൻ രാജ്, ജിതിൻ, വിഷ്ണു. മരുമകൾ: ശിൽപ .