school
മലക്കപ്പാറ ഗവ.യു.പി സ്കൂളിന്‌റെ ജനലുകൾ ആനകൾ തകർത്ത നിലയിൽ

ചാലക്കുടി: മലക്കപ്പാറ ഗവ. യു.പി സ്‌കൂളിൽ സൂക്ഷിച്ചിരുന്ന 24 ചാക്ക് അരി ആനക്കൂട്ടം ഭക്ഷിച്ചു. ശനിയാഴ്ച പുലർച്ചെയെത്തിയ ആനകളാണ് അരി തിന്നു തീർത്തത്. സ്റ്റോർ മുറിയിൽ രണ്ടു ചാക്ക് അരി മാത്രമേ അവശേഷിച്ചിട്ടുള്ളൂ. കെട്ടിടത്തിന്റെ ജനൽ പാളികൾ തകർത്താണ് ഏഴ് ആനകൾ അകത്തു കടന്നത്. നേരത്തെ ചെക്ക് പോസ്റ്റ് പരിസരത്ത് പ്രത്യക്ഷപ്പെട്ട ഒമ്പത് ആനകൾ പരിസരത്തെ മാരിയമ്മൻ കോവിലിന്റെ ചുവർ തകർക്കാൻ ശ്രമിച്ചിരുന്നു. നാട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ഇവ സ്‌കൂളിലേക്ക് നീങ്ങുകയായിരുന്നു.