തൃശൂർ: തൃശൂർ കോർപറേഷൻ പരിധിയിൽ കൊവിഡ് വ്യാപനമേറുന്നു. കോർപറേഷനിലെ 5 ഡിവിഷനുകൾ കൂടി കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. 11, 13, 31, 46, 53 ഡിവിഷനുകളാണ് കണ്ടെയ്‌മെന്റ് സോണാക്കിയത്. ഇതിനുപുറമെ 16ാം ഡിവിഷൻ (കുട്ടിമുക്ക് പാടം മുതൽ കുറ്റിക്കാടൻ കട വരെയും, വി.വി.എസ് സ്‌കൂളിന്റെ പുറകുവശം മുതൽ പണഞ്ചകം, പൈപ്പ് ലൈൻ വഴി, ഗ്രീൻ പാർക്ക്, ഗ്രീൻവാലി വരെയുള്ള പ്രദേശം), 06 ാം ഡിവിഷൻ (ആനപ്പാറ ക്വാറി വഴി നാലുസെന്റ് കോളനി, മിൽമ വഴി ആശാഭവൻ) എന്നീ ഭാഗങ്ങളും കണ്ടെയ്ൻമെന്റ് സോണാക്കി.