തൃശൂർ: ഡോ. കെ.ജി. ബാലകൃഷ്ണന്റെ മൂന്ന് കവിതാ സമാഹാരങ്ങൾ അമേരിക്കയിൽ നിന്ന് ആമസോൺ പുറത്തിറക്കി. ഇഴ, മഴയീണം (കിൻഡിൽ എഡിഷനുകൾ), ദി കോർഡ് ഈസോട്ടറിക് എന്നിവയാണ് പ്രസിദ്ധീകരിച്ചത്. ഡോ. ബാലകൃഷ്ണന്റെ ഇരുപതിലേറെ കവിതാ സമാഹാരങ്ങളും ഇരുപത് ഗവേഷണ ലേഖനങ്ങളുടെ സമാഹാരമായ 'ഗുരുപർവ'വും ആമസോൺ പുറത്തിറക്കിയിരുന്നു.