വടക്കാഞ്ചേരി: കുമ്പളങ്ങാടിനെ ഭീതിയിലാഴ്ത്തി മോഷ്ടാക്കൾ. വ്യാപാര സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് 43000 രൂപ കവർന്നു. കുന്നംകുമരത്ത് വീട്ടിൽ ജയന്റെ പച്ചക്കറിക്കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം.

തൊട്ടടുടുത്തുള്ള സ്റ്റേഷനറിക്കടയിലും മോഷണശ്രമം നടന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കൊവിഡ് കാലത്ത് രാത്രി കാലങ്ങളിൽ നിയന്ത്രണം കർശനമാക്കിയതിന്റെ മറവിലാണ് മോഷ്ടാക്കൾ സധൈര്യം പുറത്തിറങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു. മേഖലയിൽ പൊലീസ് പട്രോളിംഗ് ഉൾപ്പെടെയുള്ള പരിശോധന ശക്തമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.