കൊടകര: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊടകര പഞ്ചായത്തിലെ വ്യാപാര വ്യവസായ കേന്ദ്രങ്ങളിൽ നടപ്പിലാക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആലോചനാ യോഗം പഞ്ചായത്ത് ഓഫീസിൽ നടന്നു. പ്രസിഡന്റ് അമ്പിളി സോമൻ അദ്ധ്യക്ഷയായി.

വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദിവ്യ ഷാജു, അംഗം സി.എ. റെക്‌സ്, വിവിധ രാഷ്ട്രീയ പ്രതിനിധികളായ പി.ആർ. പ്രസാദൻ, കെ.വി. നൈജോ, ഷൈൻ മുണ്ടയ്ക്കൽ, വിനയൻ തോട്ടാപ്പിള്ളി, കെ.സി. കൃഷ്ണൻകുട്ടി, പ്രദീപ് വാഴക്കാലി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഷാജി കാളിയേങ്കര, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ഐ.കെ. കൃഷ്ണകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.പി. ജോബി, സെക്ടറൽ മജിസ്ട്രേറ്റ് റീന ആന്റണി, ഗ്രേഡ് എസ്.ഐ|: എം.എം. റിജി എന്നിവർ പങ്കെടുത്തു.

തീരുമാനങ്ങൾ