കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ മുൻ കൗൺസിലറും ശൃംഗപുരം വെസ്റ്റ് ശാഖാ പ്രസിഡന്റും കൊടുങ്ങല്ലൂരിലെ കലാ സംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിദ്ധ്യവും തെക്കേ നടയിലെ താലം സ്ഥാപന ഉടമയുമായ സി.കെ രാജന്റെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ അനുശോചനം രേഖപ്പെടുത്തി. കൊടുങ്ങല്ലൂർ യൂണിയൻ ഹാളിൽ നടന്ന അനുശോചന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി.കെ രവീന്ദ്രൻ, യോഗം കൗൺസിലർ ബേബിറാം, യൂണിയൻ നേതാക്കളായ സി.ബി ജയലക്ഷ്മി ടീച്ചർ, ഡിൽഷൻ കൊട്ടേക്കാട്ട്, കെ.ഡി വിക്രമാദിത്യൻ, എം.കെ തിലകൻ, പി.വി കുട്ടൻ, എൻ.വൈ അരുൺ, കെ.ജി. ഉണ്ണിക്കൃഷ്ണൻ, ഇ.ജി സുഗതൻ, പി.ടി ഷുബിലകുമാർ തുടങ്ങിയവർ സംബന്ധിച്ചു.