ചാലക്കുടി: ചാലക്കുടിയിൽ ഞായറാഴ്ച 151 പേരിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭാ പരിധിയിൽ 56 പേർക്കാണ് വൈറസ് ബാധ. പരിയാരം പഞ്ചായത്തിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. പുതുതായി 35 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇവിടെ അഞ്ച് ജനപ്രതിനിധികളും നിലവിൽ രോഗ ബാധിതരായി.
17 വീതം പുതിയ വൈറസ് ബാധിതരെ കണ്ടെത്തിയ മേലൂർ, കാടുകുറ്റി പഞ്ചായത്തുകളിലും സ്ഥിതിഗതികൾ ഗുരുതരമാണ്. കാടുകുറ്റിയിലെ അന്നനാട്, കാടുകുറ്റി പഞ്ചായത്ത് പ്രദേശം, അമ്പഴക്കാട് തുടങ്ങിയ എന്നിവിടങ്ങളിലെ അഞ്ചു വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കാൻ നീക്കം തുടങ്ങി. കൊരട്ടി - 17, കോടശേരി - 12, അതിരപ്പിള്ളി- 1 എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളിലെ കൊവിഡ് രോഗികളുടെ വിവരങ്ങൾ.