പാവറട്ടി: മകളുടെ വിവാഹദിനത്തിൽ കൊവിഡ് വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മാതൃകയായി. എളവള്ളി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് നിവാസിയായ വാഴപ്പിലാത്ത് വാസു മകൻ ഷാജിയാണ് തുക സംഭാവന നൽകിയത്. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് വിവാഹവേദിയിൽ വച്ച് തുക ഏറ്റുവാങ്ങി.