kazhikal-bithi-thakarnu
തിരുവഞ്ചിക്കുളം പുഴയോരത്തെ കരിങ്കൽ ഭിത്തി തകർന്ന നിലയിൽ

കൊടുങ്ങല്ലൂർ: തിരുവഞ്ചിക്കുളം 21 ാം വാർഡിലെ കനോലി കനാലിനോട് ചേർന്നുള്ള പുഴയോരത്തെ കരിങ്കൽ ഭിത്തി തകർന്നുവീണു. 2019ലെ മുനിസിപ്പൽ ഫണ്ട് ഉപയോഗിച്ച് പണിത ഈ കരിങ്കൽ ഭിത്തി ഇത് രണ്ടാം തവണയാണ് ഇടിഞ്ഞ് വീഴുന്നത്.

ഭിത്തി തകർന്ന സ്ഥലത്ത് നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് ഇതോടെ അപകടാവസ്ഥയിലാണ്. ഈ ഭിത്തിയുടെ മറ്റ് ഭാഗങ്ങളും ഏത് നിമിഷവും പുഴയിലേക്ക് മറിഞ്ഞ് വീഴാമെന്ന രീതിയിലാണ് നിൽക്കുന്നത്.

ഭിത്തിയുടെ നിർമ്മാണത്തിൽ വലിയ അപാകതയും അഴിമതിയും നടന്നിട്ടുണ്ടെന്നും ഇതേക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.