vaccin

തൃശൂർ: മുഖ്യമന്ത്രിയുടെ 'കൊവിഡ് വാക്‌സിൻ ചാലഞ്ച്' ദുരിതാശ്വാസ നിധിയിലേക്ക് വധൂവരന്മാർ പതിനായിരം രൂപ സംഭാവന നല്കി. വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളിക്കാണ് തുക കൈമാറിയത്. മുണ്ടൂർ, തെക്കൻപുരയ്ക്കൽ വീട്ടിൽ ദീപകിന്റെയും കൂർക്കഞ്ചേരി കരിക്കന്ത്ര വീട്ടിൽ ലക്ഷ്മിയുടെയും വിവാഹത്തോടനുബന്ധിച്ച് നടന്ന സൽക്കാര ചടങ്ങിലാണ് തുക കൈമാറിയത്. ഉജ്ജീവൻ ബാങ്കിന്റെ പടിഞ്ഞാറെകോട്ട ശാഖയിൽ ക്‌ളാർക്കാണ് ദീപക്. ബി.ബി.എ. പൂർത്തിയാക്കിയ ലക്ഷ്മി, 2010ൽ ഇറങ്ങിയ ജലച്ചായം സിനിമയിൽ ബാലനടിയായി അഭിനയിച്ചിട്ടുണ്ട്.

2416​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ്

തൃ​ശൂ​ർ​:​ ​ജി​ല്ല​യി​ൽ​ 2416​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ചു.​ 861​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 21,022​ ​ആ​ണ്.​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ 116​ ​പേ​ർ​ ​മ​റ്റു​ ​ജി​ല്ല​ക​ളി​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്നു.
ഇ​ന്ന​ത്തെ​ ​ടെ​സ്റ്റ് ​പൊ​സി​റ്റി​വി​റ്റി​ ​റേ​റ്റ് 22.90​ ​%​ ​ആ​ണ്.​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 2392​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തു​ ​നി​ന്നെ​ത്തി​യ​ 11​ ​പേ​ർ​ക്കും,​ ​ആ​റ് ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും,​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​ ​ഏ​ഴ് ​പേ​ർ​ക്കും​ ​രോ​ഗ​ബാ​ധ​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ ​രോ​ഗ​ ​ബാ​ധി​ത​രി​ൽ​ 60​ ​വ​യ​സി​ന് ​മു​ക​ളി​ൽ​ 156​ ​പു​രു​ഷ​ന്മാ​രും​ 143​ ​സ്ത്രീ​ക​ളും​ ​പ​ത്ത് ​വ​യ​സി​ന് ​താ​ഴെ​ 88​ ​ആ​ൺ​കു​ട്ടി​ക​ളും​ 65​ ​പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്.​ 2891​ ​പേ​ർ​ ​പു​തു​താ​യി​ ​ചി​കി​ത്സ​യി​ൽ​ ​പ്ര​വേ​ശി​ച്ച​തി​ൽ​ 324​ ​പേ​ർ​ ​ആ​ശു​പ​ത്രി​യി​ലും​ 2567​ ​പേ​ർ​ ​വീ​ടു​ക​ളി​ലു​മാ​ണ്.​ 10,552​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധ​ന​യ്ക്ക് ​എ​ടു​ത്ത​ത്.