കൊടുങ്ങല്ലൂർ: മേഖലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. 107 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച താലൂക്ക് ഗവ.ആശുപത്രിയിൽ നടത്തിയ ആൻ്റിജൻ പരിശോധനയിൽ 107 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

കൊടുങ്ങല്ലൂർ നഗരസഭാ പ്രദേശത്താണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവിടെ 47 പേർ രോഗബാധിതരായി. എറിയാട് പഞ്ചായത്തിൽ 25 പേർക്ക് രോഗം ബാധിച്ചു. എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളിൽ 12 പേർ വീതവും, മതിലകം പഞ്ചായത്തിൽ രണ്ട് പേരും രോഗബാധിതരായി. ഇതിന്പുറമെ കൊടുങ്ങല്ലൂർ മേഖലയ്ക്ക് പുറമെ നിന്നുമെത്തി സ്രവ പരിശോധന നടത്തിയ ഒമ്പത് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 327 പേരാണ് ആൻ്റിജൻ പരിശോധനയ്ക്ക് വിധേയരായത്.