mental-hospital

തൃശൂർ: സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഒ.പിയിലേക്ക് അതിക്രമിച്ച് കയറി ഡ്യൂട്ടിയിലുള്ള സൈക്യാട്രിസ്റ്റ് ഡോ. കെ.എസ് ശാഗിനയോട് മോശമായി പെരുമാറിയ കോർപറേഷൻ കൗൺസിലർ ലാലി ജെയിംസിനെ അറസ്റ്റ് ചെയ്യണമെന്ന് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒ.പിയിലേക്ക് കയറി മാസ്‌ക് താഴ്ത്തി, സാമൂഹിക അകലം പാലിക്കാതെയാണ് ഡോക്ടറുടെ അടുത്തെത്തിയത്. മാസ്‌ക് ധരിക്കാനും മുന്നിലുള്ള കസേരയിൽ ഇരിക്കാനും ഡോക്ടർ ആവശ്യപ്പെട്ടെങ്കിലും കോർപറേഷൻ ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റിയിലെ ഉയർന്നപദവിയിലുള്ള ആളാണെന്ന് പറഞ്ഞ് ലാലി പ്രകോപിതയായെന്നും ഡോക്ടർ പറയുന്നു. ഡോക്ടറെ അധിക്ഷേപിച്ചതായും ഭാരവാഹികൾ ആരോപിച്ചു. പരാതി പ്രകാരം കൗൺസിലറുടെ അതിക്രമങ്ങൾക്കെതിരെ ആശുപത്രി സംരക്ഷണ നിയമം 2012 പ്രകാരം തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു. വാർത്താ സമ്മേളനത്തിൽ കെ.ജി.എം.ഒ.എ ജില്ലാ സെക്രട്ടറി ഡോ. വി.പി. വേണുഗോപാൽ, പ്രസിഡന്റ് ഡോ. വി.ഐ. അസീന, സൈക്യാട്രിസ്റ്റ് ഡോ. കെ. ശാഖിന, ഡോ. പി.പി. രമേശ് കുമാർ, ഡോ. എസ്.പി. സുബ്രഹ്മണ്യം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വാസ്തവവിരുദ്ധമെന്ന് ഡോക്ടർ

തൃശൂർ: ഡോക്ടർ തനിക്കെതിരെ പറയുന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് തൃശൂർ കൗൺസിലർ ലാലി ജെയിംസ് അറിയിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ഡിവിഷനിലെ ജോഷിയെന്ന രോഗിയെ കൊണ്ടുപോയപ്പോൾ പരിശോധിക്കുകയോ നോക്കുകയോ പോലും ചെയ്യാതെ ഡോക്ടർ അവിടെ കിടത്തി ചികിത്സിക്കാനാവില്ലെന്ന് പറയുകയായിരുന്നു. ഡിവിഷൻ കൗൺസിലറാണെന്നും ഡിവിഷനിലെ രോഗിയാണെന്നും പറഞ്ഞപ്പോൾ അപമാനിക്കുന്ന രീതിയിലുള്ള പെരുമാറ്റമാണ് ഡോക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ലാലി ജെയിംസ് പറഞ്ഞു. സംഭവത്തിൽ ജോഷിയുടെ സഹോദരി ഷീബ പൊലീസിൽ പരാതി നൽകിയതായും ലാലി ജെയിംസ് അറിയിച്ചു.

വാ​ക്‌​സി​ൻ​ ​ച​ല​ഞ്ചി​ന്
ഫാ.ചി​റ​മ്മ​ൽ​ ​ട്ര​സ്റ്റി​ന്റെ​ ​ഒ​രു​ ​കോ​ടി

തൃ​ശൂ​ർ​:​ ​അ​നാ​ഥാ​ല​യ​ങ്ങ​ളി​ലും​ ​അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലും​ ​ഒ​ന്നാം​ ​തീ​യ​തി​ ​ബി​രി​യാ​ണി​ ​ന​ൽ​കാ​ൻ​ ​ഫാ.​ ​ഡേ​വി​സ് ​ചി​റ​മ്മ​ൽ​ ​ചാ​രി​റ്റ​ബി​ൾ​ ​ട്ര​സ്റ്റ് ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​'​ഹം​ഗ​ർ​ ​ഹ​ണ്ട് ​'​ ​പ​ദ്ധ​തി​യി​ൽ​ ​നി​ന്ന് ​ഒ​രു​ ​കോ​ടി​ ​രൂ​പ​ ​വാ​ക്‌​സി​ൻ​ ​ചാ​ല​ഞ്ചി​നാ​യി​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ ​ശ്വാ​സ​ ​നി​ധി​യി​ലേ​ക്ക് ​ന​ൽ​കും.​ ​ഹം​ഗ​ർ​ ​ഹ​ണ്ടി​ലേ​ക്ക് ​പ​ണം​ ​സം​ഭാ​വ​ന​ ​ചെ​യ്ത​വ​രു​ടെ​ ​പ്ര​ത്യേ​ക​ ​അ​നു​മ​തി​ ​ഫേ​സ് ​ബു​ക്ക് ​ക​മ​ന്റു​ക​ൾ​ ​വ​ഴി​ ​നേ​ടി​യ​ശേ​ഷ​മാ​ണ് ​ഫാ.​ഡേ​വി​സ് ​ചി​റ​മ്മ​ൽ​ ​തീ​രു​മാ​നം​ ​പ്ര​ഖ്യാ​പി​ച്ച​ത്.
വി​ശ​പ്പി​നേ​ക്കാ​ൾ​ ​കൊ​വി​ഡും​ ​വാ​ക്‌​സി​നു​മാ​ണ് ​പ്ര​ധാ​ന​ ​പ്ര​ശ്‌​ന​മെ​ന്ന് ​വ്യ​ക്ത​മാ​ക്കി​ ​ഫ​ണ്ട് ​വ​ക​മാ​റ്റാ​ൻ​ ​അ​നു​മ​തി​ ​തേ​ടി​ ​ഫാ.​ ​ഡേ​വി​സ് ​ചി​റ​മ്മ​ൽ​ 2​ ​ലൈ​വ് ​വീ​ഡി​യോ​ക​ൾ​ ​ചെ​യ്തി​രു​ന്നു.​ ​രാ​വി​ല​ത്തെ​ ​വീ​ഡി​യോ​യ്ക്കു​ശേ​ഷം​ 12​ ​മ​ണി​ക്കൂ​ർ​ ​തീ​രു​മാ​ന​മ​റി​യി​ക്കാ​ൻ​ ​ഫ​ണ്ട് ​ദാ​താ​ക്ക​ൾ​ക്ക് ​സ​മ​യം​ ​ന​ൽ​കി.​ ​ഈ​ ​സ​മ​യ​ത്തി​നു​ള്ളി​ൽ​ ​ല​ഭി​ച്ച​ ​ക​മ​ന്റു​ക​ളി​ലൂ​ടെ​ ​അ​ഭി​പ്രാ​യം​ ​സ്വ​രൂ​പി​ച്ചാ​ണ് ​തീ​രു​മാ​നം​ ​രാ​ത്രി​യി​ലെ​ ​ലൈ​വി​ൽ​ ​പ്ര​ഖ്യാ​പി​ച്ച​ത്.
കേ​ര​ള​ത്തി​ലെ​ ​ജ​യി​ലു​ക​ളി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ബി​രി​യാ​ണി​ ​സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള​ ​അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലെ​ 20,000​ ​പേ​ർ​ക്കാ​ണ് ​ഹം​ഗ​ർ​ ​ഹ​ണ്ടി​ലൂ​ടെ​ ​എ​ല്ലാ​ ​ഒ​ന്നാം​ ​തീ​യ​തി​യും​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ത്.​ ​ഡി.​ജി.​പി​ ​ഋ​ഷി​രാ​ജ് ​സിം​ഗ്,​ ​ഭ​ക്ഷ​ണം​ ​അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്റെ​ ​ചു​മ​ത​ല​യു​ള്ള​ ​വൈ.​എം.​സി.​എ​ ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റ് ​ബ​ഞ്ച​മി​ൻ​ ​കോ​ശി​ ​എ​ന്നി​വ​രു​മാ​യും​ ​ച​ർ​ച്ച​ ​ചെ​യ്ത​ ​ശേ​ഷ​മാ​ണ് ​വാ​ക്‌​സി​ൻ​ ​ഹ​ണ്ട് ​പ​ദ്ധ​തി​ ​തീ​രു​മാ​നി​ച്ച​തെ​ന്നും​ ​ജ​നു​വ​രി​യി​ൽ​ ​തു​ട​ക്ക​മി​ട്ട​ ​ഹം​ഗ​ർ​ ​ഹ​ണ്ട് ​മു​ട​ക്ക​മി​ല്ലാ​തെ​ ​തു​ട​രു​മെ​ന്നും​ ​ഫാ.​ ​ഡേ​വി​സ് ​ചി​റ​മ്മ​ൽ​ ​പ​റ​ഞ്ഞു.​ ​സി.​വി.​ ​ജോ​സ്,​ ​രാ​ജ​ൻ​ ​തോ​മ​സ് ​എ​ന്നി​വ​രാ​ണ് ​ട്ര​സ്റ്റി​ന്റെ​ ​സാ​ര​ഥി​ക​ൾ.