neem-timber
ചേറ്റുവ ഹൈവേ റോഡരുകിൽ മുറിച്ചിട്ടിരിക്കുന്ന ആര്യവേപ്പ് തടികൾ.

ചാവക്കാട്: ചേറ്റുവ കടവിനടുത്ത് റോഡരികിൽ മുറിച്ചിട്ടിരിക്കുന്ന വലിയ ആര്യവേപ്പിന്റെ തടികൾ ലേലം ചെയ്യണമെന്ന ആവശ്യമുയരുന്നു. നാളുകൾ ഏറെയായി തടികൾ റോഡ് അരികിൽ കിടക്കാൻ തുടങ്ങിയിട്ട്. ദേശീയ പാതയുടെ പല ഭാഗത്തും ഇതുപോലെ മരത്തടികൾ മുറിച്ചിട്ടത് ലേലം ചെയ്യാതെ കിടപ്പുണ്ട്. ബന്ധപ്പെട്ടവർ മുൻകൈ എടുക്കാത്തതിനാൽ ഇവ റോഡരികിൽ കിടന്ന് ദ്രവിച്ച് കേടായി പോകുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. രണ്ട് വർഷം മുമ്പ് ചേറ്റുവ പാലത്തിനടുത്ത് കാറ്റിന് വീണവേപ്പ് മുറിച്ച് ചേറ്റുവ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ മുന്നിൽ കൊണ്ടിട്ടതും ഇതുവരേയും ലേലം ചെയ്തിട്ടില്ല. മുറിച്ചിട്ട മരത്തടികളും റോഡരികിൽ അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങളും ലേലം ചെയ്ത് കൊടുക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.