vadakkunnathan

തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിലെ തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം നിറുത്തിവച്ചു. ഇന്ന് മുതൽ മൂന്ന് ദിവസം ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. ഏഴ് ദിവസം പ്രസാദ വിതരണവും ഉണ്ടാകില്ല. കൊവിഡ് ബാധയെ തുടർന്ന് ക്ഷേത്രവും പരിസരവും അണുവിമുക്തമാക്കി.