ചാലക്കുടി: ചാലക്കുടിയിൽ കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. തിങ്കളാഴ്ച മാത്രം വൈറസ് ബാധിച്ചവരുടെ എണ്ണം 307ആയി. മേലൂർ, പരിയാരം പഞ്ചായത്തുകളിൽ ഓരോ ദിവസവും രോഗവ്യാപനം ക്രമാതീതമായി കൂടുകയാണ്. തിങ്കളാഴ്ച 87 പേർക്ക് രോഗം സ്ഥിരീകരിച്ചു. പരിയാരത്ത് 69 രോഗികളുണ്ട്. നഗരസഭ പരിധിയിൽ ചൊവ്വാഴ്ച 40 പേർക്കും വൈറസ് ബാധ കണ്ടെത്തി. കോടശേരി പഞ്ചായത്തിലും വൈറസ് വ്യാപനം കൂടുകയാണ്. 34 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊരട്ടിയിൽ 25ഉം കാടുകുറ്റിയിൽ 23ഉം രോഗികളുണ്ട്. അതിരപ്പിള്ളി പഞ്ചായത്തിൽ പുതിയ നാലു കേസുകൾ റിപ്പോർട്ട് ചെയ്തു.
...................
കൊവിഡ് കുതിച്ചുയർന്ന് മേലൂർ പഞ്ചായത്ത്
കൊവിഡ് വ്യാപനം കുതിച്ചുയർന്ന് മേലൂർ പഞ്ചായത്ത്. തിങ്കളാഴ്ചയിലെ കണക്കനുസരിച്ച് 87 പുതിയ വൈറസ് ബാധിതരുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണം പെരുകിയതിനെ തുടർന്ന് പഞ്ചായത്തിൽ 144 പ്രഖ്യാപിച്ചിരുന്നു. നിലവിൽ രണ്ടു വാർഡുകളും കണ്ടെയ്ൻമെന്റ് സോണാക്കിയിരുന്നു. രോഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ മേലൂർ പഞ്ചായത്ത് പൂർണ്ണമായും അടച്ചിടാൻ ആരോഗ്യ വകുപ്പ് ജില്ലാ കളക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ട്.