vinod-sahayam

വിനോദിന് ആക്ട്‌സ് ജോ. സെക്രട്ടറി അഭയ് ചികിത്സാ സഹായം നൽകുന്നു.

തൃപ്രയാർ: അശരണർക്ക് ഒരു നേരം ഒരു പൊതിച്ചോറ് എന്ന പദ്ധതിയുടെ ഭാഗമായി ശരീരത്തിന്റെ ഒരു ഭാഗം തളർന്ന് അവശനായ വാർപ്പ് തൊഴിലാളിക്ക് ആക്ട്‌സ് പ്രവർത്തകരുടെ നേതൃത്വത്തിൽ സഹായം. തൃപ്രയാർ ദേവസ്വത്തിന്റെ ഡോർമെറ്ററിയിൽ അഭയം തേടിയ ആറാട്ടുപുഴ സ്വദേശി വിനോദിനാണ് ആക്ട്‌സ് സഹായമൊരുക്കിയത്. അപകടത്തിൽ സ്‌ട്രോക്ക് വന്ന് ഒരു ഭാഗം തളർന്ന വിനോദിന്റെ ഭാര്യ വർഷം മുമ്പ് മരിച്ചിരുന്നു. ഒറ്റപ്പെട്ട അവസ്ഥയിലായതോടെ വിനോദിനെ ബന്ധുക്കളും കൈയൊഴിഞ്ഞു. അങ്ങനെയാണ് തൃപ്രയാർ ക്ഷേത്രം ഡോർമെറ്ററിയിലെത്തിയത്. ആക്ട്‌സ് ജോ. സെക്രട്ടറി അഭയ് രവീന്ദ്രൻ,​ സെക്രട്ടറി സുനിൽ പാറമ്പിലിൽ,​ രക്ഷാധികാരി പി. വിനു എന്നിവരുടെ നേതൃത്വത്തിൽ വലപ്പാട് ആയുർവേദ ആശുപത്രിയിൽ ആവശ്യമായ ചികിത്സയ്ക്കുള്ള സഹായവും ഒരുക്കിയിട്ടുണ്ട്.