കൊടുങ്ങല്ലൂർ: നഗരസഭയിലെ ഒന്നാം വാർഡായ പറപ്പുള്ളിൽ രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ച പതാകയും, കൊടിമരങ്ങളും, ബോർഡുകളും വീണ്ടും നശിപ്പിച്ചതായി പരാതി. രണ്ടാഴ്ചയ്ക്ക് മുമ്പ് പ്രദേശത്ത് സ്ഥാപിച്ച കൊടിമരങ്ങളും, ബോർഡുകളും, പതാകകളും നശിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് പൊലീസിൽ പരാതിപ്പെട്ടെങ്കിലും പരിഹാരം ഉണ്ടായില്ല. തിങ്കളാഴ്ച രാത്രി വീണ്ടും ഇത് ആവർത്തിക്കപ്പെട്ടു. കോൺഗ്രസിന്റെയും എൽ.ഡി.എഫിന്റെയും കൊടികകളും ബോർഡുകളുമാണ് നശിപ്പിക്കപ്പെട്ടത്. എൽ.ഡി.എഫ് നേതാക്കളായ സി.സി വിപിൻ ചന്ദ്രൻ, ടി.പി പ്രഭേഷ്, പി.ബി ഖയിസ്, കോൺഗ്രസ് നേതാക്കളായ ഇ.എസ് സാബു, ഡിൽഷൻ കൊട്ടേക്കാട്, ജയ പരമൻ, മുഹമ്മദ് ഷെരീഫ്, സുനിൽ കളരിക്കൽ തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി പ്രതിഷേധിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.