covid

തൃശൂർ: ആശങ്കയേറ്റി ജില്ലയിൽ ഇന്നലെ 3,​097 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,​302 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22,799 ആണ്. തൃശൂർ സ്വദേശികളായ 121 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 25.88% ആണ്. സമ്പർക്കം വഴി 3,​072 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 17 പേർക്കും അഞ്ച് ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത മൂന്ന് പേർക്കും രോഗബാധയുണ്ടായി. 17,369 പേർ വീടുകളിൽ ചികിത്സയിലുണ്ട്.

ചികിത്സയിൽ കഴിയുന്നവർ

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 457
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 1,​068
സർക്കാർ ആശുപത്രികളിൽ 321
സ്വകാര്യ ആശുപത്രികളിൽ 487