മാള: അന്നമനട പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിന്നവരുടെ എണ്ണം 229 ആയി ഉയർന്നു. ഇന്നലെ മാത്രം 69 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വാർഡ് 11ലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ഇവിടെ 25 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
വാർഡ് ഏഴിൽ 18, 16-18 വാർഡുകളിൽ 17വീതം, 5-13 വാർഡുകളിൽ 15 വീതവും വാർഡ് 11ൽ 14 രോഗികളും നിലവിലുണ്ട്. മാള പഞ്ചായത്തിൽ ഇപ്പോഴും 200ൽ അധികം രോഗികളുണ്ട്. ഇന്ന് മുതൽ കൂടുതൽ വാർഡുകളിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. കുഴൂർ പഞ്ചായത്തിൽ 38 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 255 ആയിട്ടുണ്ട്. പൊയ്യ പഞ്ചായത്തിൽ 98 പേർക്കാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
നിരോധനാജ്ഞ നിലവിലുള്ള പുത്തൻചിറ പഞ്ചായത്തിൽ 143 പേരാണ് ചികിത്സയിലുള്ളത്. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതൽ ആയതിന്റെ പേരിൽ മാത്രമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. രോഗലക്ഷണങ്ങളും പ്രാഥമിക സമ്പർക്കത്തിലുമുള്ളവരെ മാത്രം പരിശോധന നടത്തിയതിലൂടെയാണ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചത്.