വടക്കെക്കാട്: അതിഥി തൊഴിലാളികൾ ഉൾപ്പെടെ വടക്കെക്കാട് 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആർ.ടി.പി.സി.ആർ ആന്റിജൻ പരിശോധനയിലാണ് ഇത്രയും പേരിൽ രോഗം കണ്ടെത്തിയത്. 122 പേർക്കാണ് ആന്റിജൻ പരിശോധന നടത്തിയത്. 40 പേർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും നടത്തി. പരിശോധനയ്ക്ക് എത്തിയ 40 പേരെ കിറ്റിന്റെ ലഭ്യതക്കുറവിനെ തുടർന്ന് മടക്കി അയച്ചു. നാളെ ഇവർക്കുള്ള പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.