വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ വീടുകളിലും ആയുർവേദ, ഹോമിയോ മരുന്നുകൾ വിതരണം ചെയ്യും. ജ്യോതി എൻജിനിയറിംഗ് കോളേജ് തയ്യാറാക്കിയ ആപൽ ബന്ധു ആപ്പിന്റെ പരിശീലനം ഇന്ന് രാവിലെ പത്തിന് അത്താണി പി.എസ്.സി ബാങ്ക് ഓഡിറ്റോറിയത്തിലും ഉച്ചതിരിഞ്ഞ് ചാലിപ്പാട് സഹകരണ സർവീസ് ബാങ്ക് ഹാളിലും വച്ച് നടക്കും.

അംഗൻവാടി വർക്കർമാർ, ആശാ വർക്കർമാർ, ഹോമിയോ, ആയുർവേദം, അലോപ്പതി എന്നീ വിഭാഗം ജീവനക്കാർ പങ്കെടുത്തു. പുതുരുത്തി എച്ച്.സി ഫ്‌ളാറ്റ് സമുച്ചയം, കുമരനെല്ലൂർ ഒലീവ് സ്‌കൂൾ എന്നിവിടങ്ങളിൽ ക്വാറന്റീൻ സൗകര്യം ഒരുക്കും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ പി.എച്ച്.സിയിലും, എല്ലാ ദിവസവും ജില്ലാ ആശുപത്രിയിലും ആർ.ടി.പി.സി.ആർ ടെസ്റ്റ്, ആന്റി ജന്റ് ടെസ്റ്റ്, തുടങ്ങിയ ടെസ്റ്റുകൾ നടത്തും.

യോഗത്തിൽ നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, ചെയർപേഴ്‌സൺ ഷീല മോഹൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. അരവിന്ദാഷൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. അരവിന്ദാക്ഷൻ എന്നിവർ പങ്കെടുത്തു.