ചാലക്കുടി: ചാലക്കുടി മണ്ഡലത്തിൽ ചൊവ്വാഴ്ച 270 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേലൂർ പഞ്ചായത്തിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച മാത്രം 90 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മേലൂരിലെ ആകെ രോഗികളുടെ എണ്ണം 402 ആയി. നഗരസഭാ പരിധിയിൽ 45 പേരിലാണ് രോഗം സ്ഥിരീകരിച്ചത്.
144 പ്രഖ്യാപിച്ചിരിക്കുന്ന പരിയാരം പഞ്ചായത്തിൽ 36 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇവിടെയും വൈറസ് ബാധ അതിതീവ്രമായി തുടരുകയാണ്. കോടശേരിയിലും രണ്ടു ദിവസമായി വൈറസ് ബാധിതരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പഞ്ചായത്തിൽ 38 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

കാടുകുറ്റി പഞ്ചായത്തിൽ 34 രോഗികളെ കണ്ടെത്തി. കൊരട്ടിയിൽ 21 വൈറസ് ബാധിതരുണ്ട്. അതിരപ്പിള്ളിയിലെ വൈറസ് ബാധിതരുടെ എണ്ണം ആറാണ്.