sumangala

തൃശൂർ : കുട്ടിക്കാലം മുതൽ പുസ്തകങ്ങളെ ഏറെ പ്രണയിച്ച കഥാകാരിയായിരുന്നു സുമംഗല. എത്ര പുസ്തകം ആവശ്യപ്പെട്ടാലും അച്ഛൻ വാങ്ങി നൽകും. ഇംഗ്ലീഷും, സംസ്‌കൃതവും അച്ഛൻ തന്നെ പഠിപ്പിച്ചു. പത്തു മക്കളായിരുന്നെങ്കിലും, അച്ഛന് ഒരൽപം സ്‌നേഹക്കൂടുതൽ തന്നോടാണെന്ന് സുമംഗല പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ആ കാലഘട്ടത്തിൽ വള്ളത്തോൾ മിക്കപ്പോഴും വീട്ടിലെത്തും. അച്ഛൻ അക്കാലത്ത് കലാമണ്ഡലം ഭരണ സമിതി അംഗമായിരുന്നു.

കലാമണ്ഡലത്തിൽ നിന്നും വീട്ടിലെത്തുന്ന പലരും, അച്ഛനോട് സാഹിത്യപരമായ കാര്യങ്ങൾ സംസാരിക്കുന്നതും എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് പിച്ചവയ്ക്കാൻ ഏറെ സഹായകരമായി. കവി ഒളപ്പമണ്ണ ബന്ധുവാണ്. ഒറ്റപ്പാലത്തെ പത്താം ക്ലാസ് പഠന ശേഷം ഉടനെ വിവാഹിതയായി. ഭർത്താവ് പുറത്തു പോയി വരുമ്പോഴെല്ലാം ആഴ്ചപ്പതിപ്പും, വാരികകളും കൊണ്ടു വന്നു തരും. അതോടെ നഷ്ടപ്പെടുമെന്ന് ഭയന്നു പോയതെല്ലാം തിരിച്ചു കിട്ടിയതോടെ വീണ്ടും വായനയിലേക്കെത്തി. മൂത്ത മകൾക്ക് എട്ട് വയസുള്ളപ്പോഴാണ് കഥയെഴുത്ത് ആരംഭിച്ചത്. എന്നും ഉറങ്ങാൻ നേരം മകൾക്ക് കഥ കേൾക്കണം.

വീട്ടിലെ പൂച്ചയെ പറ്റിയെഴുതിയതാണ് ആദ്യ കഥ. കുറിഞ്ഞിയും കൂട്ടുകാരും. തിരുവനന്തപുരത്ത് നിന്നും പ്രസിദ്ധീകരിച്ചിരുന്ന പൂമ്പാറ്റയുടെ ഉടമയും, പ്രതാധിപരുമായ പി.എ വാരിയർ കുടുംബ സുഹൃത്തായിരുന്നു. സുമംഗലയുടെ കഥകൾ സ്വന്തം കുട്ടികൾക്ക് മാത്രമല്ല മറ്റു കുട്ടികൾക്കും വായിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹമാണ് സുമംഗലയുടെ കഥകൾ പൂമ്പാറ്റയിൽ കൊടുത്തു തുടങ്ങിയത്. ഇതിനിടെ മുതിർന്നവർക്കായി എഴുതണമെന്ന് മറ്റ് ചിലർ പറഞ്ഞു. അങ്ങനെയാണ് പഞ്ചസ്ത്രീ രത്‌നങ്ങളെ കുറിച്ച് ഗുരുവായൂർ ദേവസ്വത്തിന്റെ ഭക്തപ്രിയയിൽ എഴുതിയത്.

സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ കുട്ടികൾക്കായുള്ള സമ്മാനപൊതിയിലേക്കും കുറെയെഴുതി. ഡി. സി കിഴക്കേമുറിയാണ് പഞ്ചതന്ത്രം വിവർത്തനം ചെയ്യാൻ ആവശ്യപ്പെട്ടത്. ഒരു വർഷത്തിനകം പ്രസിദ്ധീകരിച്ച പഞ്ചതന്ത്രം 30 എഡിഷൻ വരെ ഇറങ്ങി. എഴുതിത്തുടങ്ങിയ സമയത്ത് ലീലയെന്ന സ്വന്തം പേരിൽ എഴുതാൻ മടിയായിരുന്നു. എഴുത്ത് നന്നായില്ലെങ്കിൽ അച്ഛൻ വിമർശിക്കും. അത് ഒഴിവാക്കാനാണ് സുമംഗലയെന്ന പേര് സ്വീകരിച്ചത്.

മ​രു​മ​ക​ളാ​യെ​ത്തി,​ ​വ​ട​ക്കാ​ഞ്ചേ​രി​യു​ടെ​ ​ക​ഥാ​മു​ത്ത​ശ്ശി​യാ​യി

വ​ട​ക്കാ​ഞ്ചേ​രി​:​ ​ഒ​ള​പ്പ​മ​ണ്ണ​യി​ൽ​ ​നി​ന്നും​ ​വ​ട​ക്കാ​ഞ്ചേ​രി​യി​ലെ​ ​ദേ​ശ​മം​ഗ​ലം​ ​മ​ന​യി​ലെ​ ​ഡി.​എ​ ​ന​മ്പൂ​തി​രി​യു​ടെ​ ​ഭാ​ര്യ​യാ​യെ​ത്തി​യ​തോ​ടെ​ ​സു​മം​ഗ​ല​ ​കു​ട്ടി​ക​ൾ​ക്കാ​യെ​ഴു​താ​ൻ​ ​സ​മ​യം​ ​മാ​റ്റി​വെ​ച്ചു.​ ​മ​ന​യി​ൽ​ ​വ​ന്നി​രു​ന്ന​ ​കു​ട്ടി​ക​ളു​മാ​യി​ ​ക​ഥ​ക​ൾ​ ​പ​റ​ഞ്ഞും​ ​കു​ശ​ലം​ ​പ​ങ്കി​ട്ടും​ ​സു​മം​ഗ​ല​ ​കു​ട്ടി​ക​ളു​ടെ​ ​മ​ന​സ​റി​ഞ്ഞു​ ​അ​വ​ർ​ക്കാ​യി​ ​തൂ​ലി​ക​ ​ച​ലി​പ്പി​ച്ചു.

കു​ട്ടി​ക​ളെ​ന്ന് ​പ​റ​ഞ്ഞാ​ൽ​ ​സു​മം​ഗ​ല​യ്ക്ക് ​ജീ​വ​ന് ​തു​ല്യ​മാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ട് ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള​ ​ക​ഥ​ക​ളാ​ണ് ​സു​മം​ഗ​ല​ ​കൂ​ടു​ത​ലാ​യും​ ​എ​ഴു​തി​യ​ത്.​ ​ക​ലാ​മ​ണ്ഡ​ല​ത്തി​ലെ​ ​പ​ബ്ലി​ക്കേ​ഷ​ൻ​ ​ഓ​ഫീ​സ​റാ​യി​രി​ക്കെ​യാ​ണ് ​സു​മം​ഗ​ല​ ​ക​ലാ​മ​ണ്ഡ​ല​ത്തി​ന്റെ​ ​ച​രി​ത്രം​ ​എ​ഴു​തി​യ​ത്.​ ​ക​ലാ​മ​ണ്ഡ​ല​വു​മാ​യി​ ​അ​ടു​ത്ത​ ​ബ​ന്ധം​ ​പു​ല​ർ​ത്തി​യി​രു​ന്ന​ ​സു​മം​ഗ​ല​ ​ക​ലാ​മ​ണ്ഡ​ല​ത്തി​ലെ​ ​ക​ലാ​കാ​ര​ന്മാ​രു​മാ​യും​ ​അ​ടു​ത്ത​ ​സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു.​ 2018​ൽ​ ​മേ​യ് 16​ന് ​വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​മം​ഗ​ല്യ​കൗ​തു​കം​ ​എ​ന്ന​ ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷ​ത്തി​ൽ​ ​ഒ​ട്ട​ന​വ​ധി​ ​ക​ലാ​കാ​ര​ന്മാ​രും​ ​സാം​സ്‌​കാ​രി​ക​ ​നാ​യ​ക​രും​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.
ഏ​റെ​ ​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ ​പ​രി​പാ​ടി​യി​ലും​ ​കു​ട്ടി​ക​ളു​ടെ​ ​സാ​ന്നി​ദ്ധ്യ​മു​ണ്ടാ​യി​രു​ന്നു.​ ​വ​ട​ക്കാ​ഞ്ചേ​രി​യു​ടെ​ ​ക​ഥാ​മു​ത്ത​ശ്ശി​യു​ടെ​ ​വേ​ർ​പാ​ട് ​വ​ട​ക്കാ​ഞ്ചേ​രി​യെ​ ​ദു​ഖ​ത്തി​ലാ​ഴ്ത്തി.

മാ​നു​ഷി​ക​ത​യു​ടെ​ ​പ്രാ​ധാ​ന്യ​ത്തി​ലൂ​ന്നി​യു​ള്ള​ ​ര​ച​ന​ക​ളാ​ണ് ​സു​മം​ഗ​ല​യു​ടേത്. മാ​നു​ഷി​ക​ത​യ്ക്ക് ​പ്രാ​മു​ഖ്യം​ ​ന​ൽ​കി​യാ​ണ് ​പു​രാ​ണ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​സു​മം​ഗ​ല​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​കു​ട്ടി​ക​ളെ​ ​ഭാ​വ​നാ​ ​ലോ​ക​ത്തി​ലേ​ക്ക് ​കൊ​ണ്ടു​പോ​കാ​ൻ​ ​ഏ​റ്റ​വും​ ​യോ​ജി​ച്ച​ ​ഭാ​ഷാ​ ​രീ​തി​യാ​ണ് ​അ​വ​ർ​ ​അ​നു​വ​ർ​ത്തി​ച്ച​ത്.​ ക​ലാ​മ​ണ്ഡ​ലം​ ​ച​രി​ത്രം​ ​ര​ചി​ച്ച​തും​ ​സു​മം​ഗ​ല​യാ​ണ്.​

വൈ​ശാ​ഖ​ൻ​ ​

​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​പ്ര​സി​ഡ​ന്റ് ​