തൃശൂർ: കൊവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ കുതിച്ചുയർന്നതോടെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി തൃശൂരിൽ കൺട്രോൾ റൂം തുറന്നു. പ്രതിരോധ മാർഗങ്ങൾ ഊർജിതമാക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും കളക്ടറുമായ എസ്. ഷാനവാസിന്റെ നേതൃത്വത്തിലാണ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചത്. ജില്ലാ നോഡൽ ഓഫീസറായി ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ എ.എ. പ്രദീപിനെയും (8547610089), സി.എഫ്.എൽ.ടി.സി, സി എസ്.എൽ.ടി.സി, കൺട്രോൾ റൂം ചാർജ് ഓഫീസറായി കിഫ്ബി സ്‌പെഷ്യൽ തഹസിൽദാർ ബിലാൽ ബാബുവിനെയും (9446393122) ചുമതലപ്പെടുത്തി. കൊവിഡ് 19 ലൈസൺ ഓഫീസർമാരായി പൊലീസ്, കോർപറേഷൻ, കുടുംബശ്രീ, ഡി.എം.ഒ, ജില്ലാ പഞ്ചായത്ത്, നഗരസഭകൾ എന്നിവടങ്ങളിലെ ലൈസൺ ഓഫീസർമാരെയും നിയോഗിച്ചു.