തൃശൂർ: വോട്ടെണ്ണൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും സ്ഥാനാർത്ഥികൾക്കും കൗണ്ടിംഗ് ഏജന്റുമാർക്കും ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കിയ പശ്ചാത്തലത്തിൽ ഇതിന് സൗകര്യമൊരുക്കി ആരോഗ്യവകുപ്പ്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഏപ്രിൽ 28, 29 തീയതികളിൽ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.