ചേർപ്പ്: ചൊവ്വൂർ സെന്ററിന് സമീപം ബൈക്ക് പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പെരിഞ്ചേരി പീടികമുറി സ്റ്റോപ്പിന് സമീപം താമസിക്കുന്ന അഞ്ചേരി വീട്ടിൽ പമ്പാവാസന്റെ മകൻ കൃഷ്ണദാസ് (24) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് അപകടം ഉണ്ടായത്. റോഡിൽ രക്തം വാർന്ന് കിടക്കുകയായിരുന്ന കൃഷ്ണദാസിനെ നാട്ടുകാർ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ഷൈനി. സഹോദരങ്ങൾ: ഹരി, രാംദാസ്. ചേർപ്പ് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.