vadakkumnathan

തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിലെ ജീവനക്കാർക്ക് നാളെ കൊവിഡ് പരിശോധന നടത്തും. ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് ക്ഷേത്രത്തിലെ എല്ലാ ജീവനക്കാർക്കും ആർ.ടി.പി.സി.ആർ പരിശോധന നടത്തുക. വടക്കുന്നാഥ ക്ഷേത്രം അന്നദാന മണ്ഡപത്തിലാകും പരിശോധനയെന്നും പരിശോധനകൾ പൂർത്തിയായ ശേഷമേ ഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂവെന്നും ക്ഷേത്രം മാനേജർ മനോജ് കുമാർ അറിയിച്ചു.


തനിക്ക് കൊവിഡില്ലെന്ന് തന്ത്രി

തനിക്ക് കൊവിഡുണ്ടെന്നുള്ള പ്രചരണം വാസ്തവ വിരുദ്ധമാണെന്നും ക്ഷേത്രത്തിലെ കീഴ്ശാന്തിക്കാണ് കൊവിഡെന്നും തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട് അറിയിച്ചു. കൊവിഡ് ബാധയെ തുടർന്ന് ക്ഷേത്രവും പരിസരവും നേരത്തെ അണുവിമുക്തമാക്കിയിരുന്നു.