കൊടുങ്ങല്ലൂർ: കൊവിഡ് രണ്ടാം തരംഗത്തിൽ എടവിലങ്ങ് പഞ്ചായത്തിൽ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. ഇന്നലെ 90 പേർക്കാണ് രോഗം ബാധിച്ചത്. പഞ്ചായത്തിലെ 14 വാർഡുകളിലും 144 പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണം കുറയാത്ത സ്ഥിതിയാണ്.

208 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിൽ 88 പേർക്ക് രോഗം സ്ഥിരീകരിച്ചു. പഞ്ചായത്തിന് പുറത്ത് നിന്നെത്തിയ രണ്ട് പേർക്കും രോഗ ബാധയുണ്ടായി. നിലവിൽ 262 പേരാണ് ചികിത്സയിലുള്ളത്. നിരോധനാജ്ഞ തുടരുന്ന പ്രദേശത്ത് പൊലീസ് പരിശോധന ശക്തമാക്കി. പഞ്ചായത്ത് അധികൃതരും ആരോഗ്യ പ്രവർത്തകരും ആർ.ആർ.ടി വളണ്ടിയർമാരും പ്രതിരോധ പ്രവർത്തനവുമായി രംഗത്തുണ്ട്.