പുന്നയൂർക്കുളം ചമ്മന്നൂർ പള്ളിയിൽ കണ്ട മയിൽ മുട്ടകൾ
പുന്നയൂർക്കുളം: പളളിയിൽ മയിൽ മുട്ടയിട്ടത് കണ്ടതിനാൽ നിർമ്മാണ പ്രവൃത്തികൾ നിറുത്തിവച്ചു. ചമ്മന്നൂർ ജുമാ മസ്ജിദ് ഭാരവാഹികളാണ് മയിലിന് സൗകര്യമൊരുക്കാൻ പള്ളി പണി നീട്ടിവച്ചത്. പള്ളി പുനർനിർമാണ പ്രവൃത്തികൾക്കായി സ്ഥലം വൃത്തിയാക്കുന്നതിനിടയിലാണ് ഇവിടെ മയിൽ മുട്ടയിട്ട് അടയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അതിന് കൂടുതൽ സ്വകാര്യത ഒരുക്കി നൽകുകയും മുട്ടവിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തു വരുന്നതുവരെ ഒരു തരത്തിലുള്ള നിർമ്മാണ പ്രവൃത്തിയും നടത്തരുതെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ നിർദ്ദേശം നൽകുകയുമായിരുന്നു.