കൊടകര: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പേരാമ്പ്ര വട്ടക്കാട്ടുകാലായിൽ മണി(64) ആണ് മരിച്ചത്. അസുഖം വർദ്ധിച്ചതിനെതുടർന്ന് ഇന്നലെ വീട്ടിൽ നിന്നും ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിൽ ഇരിക്കെ ഇന്നലെ ഉച്ചയോടെ ആയിരുന്നു മരണം. ഭാര്യ: പരേതയായ ശോഭന. മകൻ: അരുൺ. മരുമകൾ: ദേവി. സംസ്‌കാരം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഇന്ന് ചാലക്കുടി നഗരസഭാ ക്രിമറ്റോറിയത്തിൽ നടത്തും.