ചാലക്കുടി: കൊവിഡ് രോഗികൾ നാനൂറ് കടന്നതോടെ ലോക്ക് ഡൗൺ ചെയ്ത മേലൂരിൽ കർശന നിയന്ത്രണങ്ങളുമായി പൊലീസും പഞ്ചായത്ത് അധികൃതരും. കടകളെല്ലാം ബുധനാഴ്ച ഉച്ചയ്ക്ക് അടപ്പിച്ചു. ഇനി അവശ്യ സാധനങ്ങൾ വളണ്ടിയർ സേന വീട്ടിലെത്തിക്കും. മെഡിക്കൽ ഷോപ്പ്, പെട്രോൾ പമ്പ്, മിൽമ തുടങ്ങി ആവശ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കും. ദേശീയ പാതയിലെ മുരിങ്ങൂരിൽ മാത്രമാണ് പഞ്ചായത്തിലേക്കുള്ള ഏക പ്രവേശന മാർഗം. ആശുപത്രിയാത്ര തുടങ്ങി അത്യാവശ്യ വാഹനങ്ങളെ ഇവിടെ പൊലീസ് കടത്തിവിടും. രേഖകൾ കാണിക്കാത്തവരെ തിരിച്ചയക്കും. ബുധനാഴ്ച വൈകീട്ടാണ് പഞ്ചായത്തിന്റെ മുഴുവൻ അതിർത്തികളും അടച്ചത്.