തൃശൂർ: തൃശൂർ കോർപറേഷൻ വൈദ്യുതി വിഭാഗത്തിൽ കൊവിഡ് വ്യാപനം. 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് വൈദ്യുതി വിഭാഗത്തിലെ കാഷ് കൗണ്ടറുകൾ മേയ് അഞ്ച് വരെ പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾ ഓൺലൈനായി വൈദ്യുതി ചാർജ് അടയ്ക്കണമെന്ന് കോർപറേഷൻ അറിയിച്ചു.