vote

തൃശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വോട്ടെണ്ണൽ ദിവസമായ മേയ് 2 ന് ജില്ലയിലാകെ നിയന്ത്രണം കർശനമാക്കാൻ ജില്ലാ ഭരണകൂടം. ഇതു സംബന്ധിച്ച് കളക്ടർ എസ്. ഷാനവാസ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. ആഹ്ലാദ പ്രകടനമുണ്ടാവില്ലെന്നും പാർട്ടി പ്രവർത്തകർ അന്നേ ദിവസം അനാവശ്യമായി പുറത്തിറങ്ങില്ലെന്നും കൂട്ടംകൂടില്ലെന്നും രാഷ്ടീയ പാർട്ടി പ്രതിനിധികൾ കളക്ടർക്ക് ഉറപ്പു നൽകി.

വോട്ടെണ്ണൽ ദിവസം കർഫ്യൂ നിലവിലുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ പുറത്തിറങ്ങാനോ കൂട്ടം കൂടി നിൽക്കാനോ പാടില്ല. ആഹ്ളാദ പ്രകടനം, പ്രതിഷേധ പ്രകടനം എന്നിവയ്ക്കും നിരോധനമുണ്ട്. മേയ് 2, 3, 4 തിയതികളിൽ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിന് കടുത്ത നിയന്ത്രണം തുടരുമെന്നും കളക്ടർ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പോളിംഗ് ഏജന്റുമാരായി ചുമതലയുള്ളവർ നിർബന്ധമായും ആർ.ടി.പി.സി.ആർ അല്ലെങ്കിൽ ആന്റിജൻ ടെസ്റ്റുകൾ നടത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

നിശ്ചയിക്കപ്പെട്ട പോളിംഗ് ഏജന്റുമാർക്ക് പരിശോധനയിൽ കൊവിഡ് പൊസിറ്റീവാകുന്ന സാഹചര്യത്തിൽ റിസർവ് പോളിംഗ് ഏജന്റുമാരെയും ഉപയോഗപ്പെടുത്താം. ഇവരും കൊവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങണം.
പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥന്മാർക്ക് ഇന്ന് അതത് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആന്റിജൻ പരിശോധന നടത്തുമെന്നും ഇതിൽ പോളിംഗ് ഏജന്റുമാർക്ക് പങ്കെടുക്കാമെന്നും കളക്ടർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ അറിയിച്ചു. വിവിധയിടങ്ങളിൽ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവിടങ്ങളിൽ അവശ്യ സർവീസുകൾ മാത്രമേ പാടുള്ളൂവെന്നും കളക്ടർ വ്യക്തമാക്കി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാർ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

വോ​ട്ടെ​ണ്ണ​ൽ : വി​പു​ല​മാ​യ​ ​സൗ​ക​ര്യ​ങ്ങൾ

തൃ​ശൂ​ർ​:​ ​വോ​ട്ടെ​ണ്ണ​ൽ​ ​ദി​ന​മാ​യ​ ​മേ​യ് ​ര​ണ്ടി​ന് ​വി​പു​ല​മാ​യ​ ​സൗ​ക​ര്യ​ങ്ങ​ളാ​ണ് ​ജി​ല്ല​യി​ൽ​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ ​വോ​ട്ടെ​ണ്ണ​ൽ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​ത​ത്സ​മ​യം​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​മാ​ത്ര​മാ​യു​ള്ള​ ​കേ​ന്ദ്രീ​കൃ​ത​ ​മീ​ഡി​യ​ ​സെ​ന്റ​ർ​ ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കും.
തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​അ​നു​വ​ദി​ച്ച​ ​അ​തോ​റി​റ്റി​ ​ലെ​റ്റ​ർ​ ​ഉ​ള്ള​വ​ർ​ക്ക് ​മാ​ത്ര​മാ​ണ് ​ഇ​വി​ടേ​ക്ക് ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ക്കു​ക.​ ​ഇ​തി​ന് ​പു​റ​മേ​ ​എ​ല്ലാ​ ​വോ​ട്ടെ​ണ്ണ​ൽ​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​റി​ട്ടേ​ണിം​ഗ് ​ഓ​ഫീ​സ​ർ​മാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മീ​ഡി​യ​ ​സെ​ന്റ​ർ​ ​പ്ര​വ​ർ​ത്തി​ക്കും.​ ​ട്രെ​ൻ​ഡ്‌​സ് ​ടി.​വി​ ​എ​ന്ന​ ​പ്ര​ത്യേ​ക​ ​വെ​ബ്‌​സൈ​റ്റ് ​മു​ഖേ​ന​യാ​ണ് ​ഇ​വി​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്കു​ക. ബി.​എ​സ്.​എ​ൻ.​എ​ൽ,​ ​റെ​യി​ൽ​ ​ടെ​ൽ,​ ​ഏ​ഷ്യാ​നെ​റ്റ് ​എ​ന്നീ​ ​സേ​വ​ന​ ​ദാ​താ​ക്ക​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​വോ​ട്ടെ​ണ്ണ​ൽ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെ​ ​എ​ൻ​കോ​ർ​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റ് ​വ​ഴി​ ​ഡാ​റ്റാ​ ​എ​ൻ​ഡ​ർ​ ​ചെ​യ്യു​ക​യും​ ​ഓ​രോ​ ​റൗ​ണ്ട് ​ക​ഴി​യു​മ്പോ​ഴും​ ​ട്രെ​ൻ​ഡ്‌​സ് ​ടി​വി​യി​ൽ​ ​ല​ഭ്യ​മാ​വു​ക​യും​ ​ചെ​യ്യും.​ ​ക​ള​ക്ട​റു​ടെ​ ​ഉ​പ​ദേ​ശ​പ്ര​കാ​രം​ ​എ​ൻ.​ഐ.​സി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ജി​ല്ല​യി​ൽ​ ​സാ​ങ്കേ​തി​ക​ ​സ​ഹാ​യം​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​വോ​ട്ടെ​ണ്ണ​ൽ​ ​ഫ​ല​ങ്ങ​ൾ​ ​V​o​t​e​r​ ​h​e​l​p​l​i​n​e​ ​എ​ന്ന​ ​മൊ​ബൈ​ൽ​ ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യും​ ​r​e​s​u​l​t.​e​c​i.​n​i​c.​i​n​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യും​ ​ത​ത്സ​മ​യം​ ​അ​റി​യാം.