inaguration
കൊടുങ്ങല്ലൂർ ടൗൺ സർവീസ് സഹകരണ ബാങ്കിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സജീകരിച്ച ഐ.ടി സെൽ വിഭാഗം ബാങ്ക് ചെയർമാൻ കെ.ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ആധുനിക ബാങ്കിംഗ് സൗകര്യത്തിന് ഉതകും വിധം സജീകരണങ്ങൾ പൂർത്തീകരിച്ച ഐടി സെൽ വിഭാഗവും മോഡേൺ രീതിയിൽ തയ്യാറാക്കിയ ബോർഡ് മീറ്റിംഗ് റൂമും ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങ് ഓൺലൈൻ ആയിട്ടാണ് സംഘടിപ്പിച്ചത്. പ്രവർത്തന ഉദ്ഘാടനം ബാങ്ക് ചെയർമാൻ കെ.ജി ശിവാനന്ദൻ നിർവഹിച്ചു. ബോർഡ് അംഗങ്ങൾ, ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, ജനറൽ മാനേജർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ബാങ്ക് വൈസ് ചെയർമാൻ പി. രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.