covid

തൃശൂർ: 1,361 പേർ രോഗമുക്തരായപ്പോൾ 3,954 പേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28,331 ആണ്. തൃശൂർ സ്വദേശികളായ 125 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,43,712 ആണ്.

1,14,692 പേരാണ് രോഗമുക്തരായത്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 26.85 ശതമാനമാണ്. സമ്പർക്കം വഴി 3,​922 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 17 പേർക്കും, അഞ്ച് ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത പത്ത് പേർക്കും രോഗബാധയുണ്ടായി. 60 വയസിന് മുകളിൽ 245 പുരുഷന്മാരും,​ 260 സ്ത്രീകളും പത്ത് വയസിന് താഴെ 113 ആൺകുട്ടികളും 96 പെൺകുട്ടികളുമുണ്ട്.

20​ ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജു​ക​ളും
കൊ​വി​ഡ് ​ചി​കി​ത്സ​യ്ക്ക്

തൃ​ശൂ​ർ​ ​:​ ​ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കീ​ഴി​ലു​ള്ള​ 20​ ​സ്വ​കാ​ര്യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ലെ​ ​എ​ല്ലാ​ ​സൗ​ക​ര്യ​ങ്ങ​ളും​ ​കൊ​വി​ഡ് ​ചി​കി​ത്സ​യ്ക്ക് ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​ആ​രോ​ഗ്യ​ ​സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ​ ​ഗ​വേ​ണിം​ഗ് ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​അ​തി​ന​നു​സ​രി​ച്ചു​ള്ള​ ​ക​ർ​മ്മ​ ​പ​രി​പാ​ടി​ക​ൾ​ ​ത​യ്യാ​റാ​ക്കു​ന്ന​തി​നാ​യി​ ​സ്വ​കാ​ര്യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും​ ​മാ​നേ​ജ്‌​മെ​ന്റ് ​പ്ര​തി​നി​ധി​ക​ളു​ടെ​യും​ ​അ​ടി​യ​ന്ത​ര​ ​യോ​ഗം​ ​ഇ​ന്ന് ​ചേ​രും.
കൊ​വി​ഡ് ​ചി​കി​ത്സ​യ്ക്ക് ​ഏ​റ്റ​വും​ ​അ​നി​വാ​ര്യ​മാ​യ​ ​ഡോ​ക്ട​ർ​മാ​രെ​യും​ ​മ​റ്റ് ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും​ ​സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി​ ​ഇ​പ്പോ​ൾ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​പ​രീ​ക്ഷ​ക​ൾ​ ​മേ​യ് ​മാ​സം​ ​ത​ന്നെ​ ​ന​ട​ത്തു​മെ​ന്നും​ ​മ​റ്റ് ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ൺ​ ​മാ​സ​ത്തി​ൽ​ ​ന​ട​ത്തു​മെ​ന്നും​ ​ര​ജി​സ്ട്രാ​ർ​ ​അ​റി​യി​ച്ചു.​ ​തി​യ​റി​ ​ക്ലാ​സു​ക​ൾ​ ​ഓ​ൺ​ലൈ​നാ​യി​ ​തു​ട​രും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഹോ​സ്റ്റ​ലി​ൽ​ ​നി​ന്നോ​ ​വീ​ടു​ക​ളി​ൽ​ ​നി​ന്നോ​ ​ഓ​ൺ​ലൈ​നാ​യി​ ​ക്ലാ​സു​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കാം.​ ​അ​ത്യാ​വ​ശ്യം​ ​പ്രാ​ക്ടി​ക്ക​ൽ​ ​/​ ​ക്ലി​നി​ക്ക​ൽ​ ​ക്ലാ​സു​ക​ൾ​ ​ചെ​റി​യ​ ​ഗ്രൂ​പ്പു​ക​ളി​ലാ​യി​ ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡം​ ​പാ​ലി​ച്ച് ​ന​ട​ത്ത​ണം.​ ​ആ​രോ​ഗ്യ​ ​സ​ർ​വ്വ​ക​ലാ​ശാ​ലാ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​മോ​ഹ​ന​ൻ​ ​കു​ന്നു​മ്മ​ലി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ൽ​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​അം​ഗ​ങ്ങ​ൾ​ ​പ​ങ്കെ​ടു​ത്തു.