നന്തിക്കര: കൊവിഡ് രോഗികൾക്കായി പറപ്പൂക്കര പഞ്ചായത്ത് ജില്ലയിൽ ആദ്യമായി യാത്രാ സൗകര്യം ഏർപ്പെടുത്തി. കോവിഡ് രോഗികൾക്ക് അത്യാവശ്യ യാത്ര നടത്താനും ആശുപത്രികളിൽ എത്തിക്കാനുമാണ് യാത്രാ സൗകര്യം ഏർപ്പെടുത്തിയത്.
യാത്രയ്ക്കായി ഏർപ്പെടുത്തിയ കാർ നെടുമ്പാളിൽ നിന്നുള്ള 80 കാരി പോസിറ്റിവ് രോഗിയെയും കൊണ്ട് ആശുപത്രിയിലേക്കായിരുന്നു കന്നി യാത്ര. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് കാറിന്റെ പ്രഥമ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.