kodakara-schoo

കൊടകര: ഗവ. ബോയ്‌സ് ഹൈസ്കൂളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളെ പത്താം ക്ലാസ് പരീക്ഷയിൽ സഹായിച്ചതിന് ലഭിച്ച പ്രതിഫലത്തുക മുഴുവനായും വാക്‌സിൻ ചാലഞ്ചിലേക്ക് സംഭാവന നൽകി അഞ്ച് കുട്ടികൾ മാതൃകയായി. വിദ്യാലയത്തിലെത്തിയ കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് വിദ്യാർത്ഥികൾ തുക കൈമാറി.
പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ദിവ്യ ഷാജു, പഞ്ചായത്ത് അംഗങ്ങളായ സി.ഡി. സിബി, ടി.വി. പ്രജിത്ത്, സി.എസ്. ധന്യ,​ പ്രധാനദ്ധ്യാപിക പി.പി. മേരി, പി.ടി.എ വൈസ് പ്രസിഡന്റ് ബിനു ജി. നായർ എന്നിവരും സന്നിഹിതരായിരുന്നു.

ചലഞ്ചിലേക്ക് ആത്മജയുടെ കൊച്ചുസംഭാവനയും
ചെമ്പുച്ചിറ: എസ്.എസ്.എൽ.സി പരീക്ഷയെഴുതിക്കൊടുത്തതിന് ലഭിച്ച 900 രൂപ മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് സമർപ്പിച്ച് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ആത്മജ മാതൃകയായി. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ എസ്.പി.സി സീനിയർ കേഡറ്റ് കൂടിയായ ആത്മജ മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബിക്കാണ് തുക കൈമാറിയത്. ചടങ്ങിൽ ഇരിങ്ങാലക്കുട ഡി.ഇ.ഒ മനോജ്, ഇരിങ്ങാലക്കുട എ.ഇ.ഒ റസാക്ക്, സുനിൽ, വാർഡ് മെമ്പർ അഭിലാഷ്, സി.പി.ഒ അജിത, എ.സി.പി.ഒ വിനിത ശിവരാമൻ, പ്രിൻസിപ്പൽ ടി.വി. ഗോപി, പ്രധാനദ്ധ്യാപിക പി.പി. ടെസ്സി, പി.ടി.എ പ്രസിഡന്റ് മഞ്ജു സജി എന്നിവർ പ്രസംഗിച്ചു. മറ്റത്തൂർ നെല്ലിപ്പറമ്പിൽ ശ്രീജിത്ത്‌ - രമാദേവി ദമ്പതികളുടെ മകളാണ് ആത്മജ.