കൊടകര: ബി.ഡി. ദേവസ്സി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കൊടകര പഞ്ചായത്തിന് അനുവദിച്ച ഹൈ മാസ്റ്റ് ലൈറ്റുകൾ സ്വിച്ച് ഓൺ ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ, അംഗങ്ങളായ വി.വി. സുരാജ്, ടി.കെ. പത്മനാഭൻ എന്നിവർ സ്വിച്ച് ഓൺ നിർവഹിച്ചു.
പഞ്ചായത്തിൽ 18 ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. 58 ലക്ഷം രൂപയാണ് പദ്ധതിയിൽ വകയിരുത്തിയത്. ഗാന്ധിനഗർ, മരക്കമ്പനി, വഴിയമ്പലം, അഴകം, മനക്കുളങ്ങര, വല്ലപ്പാടി, പുത്തുക്കാവ്, പേരാമ്പ്ര, പഴമ്പിള്ളി തുടങ്ങി 16 സ്ഥലത്താണ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.