കയപമംഗലം: തീരദേശത്ത് നാലു പഞ്ചായത്തുകളിലായി ഇന്നലെ 67 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കയ്പമംഗലം പഞ്ചായത്തിലെ 12,15,18,20 എന്നീ വാർഡുകൾ പുതിയ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. പഞ്ചായത്തിൽ 23 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച മതിലകത്ത് 22 പേർക്കും എടത്തിരുത്തിയിൽ 18 പേർക്കും പെരിഞ്ഞനത്ത് നാലു പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.