ചാലക്കുടി: ചാലക്കുടിയിൽ വ്യാഴാഴ്ചയും എണ്ണത്തിൽ കുറയാതെ കൊവിഡ് രോഗികൾ. വ്യാഴാഴ്ച മണ്ഡലത്തിൽ 294 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോടശേരി പഞ്ചായത്തിൽ ഭീതി പരത്തി കൊവിഡ് രോഗികളുടെ എണ്ണം കൂടി. 69 പുതിയ രോഗികളെയാണ് വ്യാഴാഴ്ച കണ്ടെത്തിയത്. മേലൂരിൽ 50 പേരുടെ പരിശോധനാ ഫലം പോസിറ്റീവായി. നഗരസഭ പരിധിയിൽ 42 പേരിലാണ് രോഗം. പരിയാരത്തും മഹാമാരിക്ക് ശമനമില്ല. ഇവിടെ 41 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കാടുകുറ്റിയിൽ 30 പേരിൽ കണ്ടെത്തി.