currency

തൃശൂർ: ദേശീയ പാർട്ടിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിച്ചതെന്ന് ആരോപണമുയർന്ന കുഴൽപ്പണം തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതിയും വിവരം ഗുണ്ടാസംഘത്തിന് ഒറ്റിയയാളും പിടിയിൽ.

കുഴൽപ്പണ കവർച്ചാസംഘത്തലവനും ഒന്നാം പ്രതിയുമായ മുഹമ്മദ് അലി എന്ന അലിസാജ്, 11 ാം പ്രതിയായ അബ്ദുൾ റഷീദ് എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്. ഇവർ കണ്ണൂരിൽ ഒളിവിലായിരുന്നു. പണവുമായെത്തിയ കാറിലുണ്ടായിരുന്ന അബ്ദുൾ റഷീദാണ് ഗുണ്ടാസംഘത്തിന് വിവരം ഒറ്റിയതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

13 പ്രതികളുള്ള കേസിൽ പത്ത് പേരെ പിടികൂടാനായി. പിടികിട്ടാനുള്ളവർ കൊടൈക്കനാലിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. ഏപ്രിൽ മൂന്നിന് കൊടകരയിലായിരുന്നു കാറും പണവും തട്ടിയെടുത്തത്. കോഴിക്കോട്ടെ വ്യവസായിയും ആർ.എസ്.എസ് പ്രവർത്തകനുമായ ധർമ്മരാജാണ് പണം നഷ്ടപ്പെട്ടെന്ന് പരാതി നൽകിയത്.

25 ലക്ഷവും കാറും നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. എന്നാൽ അന്വേഷണത്തിൽ പ്രതികളുടെ പക്കൽ നിന്ന് കൂടുതൽ പണം പൊലീസ് കണ്ടെത്തിയതോടെ 3.5 കോടി കള്ളപ്പണം കടത്തിയെന്ന ആരോപണം ശരിവയ്ക്കുന്നതിലേക്കാണ് കാര്യങ്ങളെത്തുന്നത്.

പണം തട്ടിയെടുക്കുന്നതിന് നേതൃത്വം നൽകിയ അലിസാജിനെ ചോദ്യം ചെയ്യുന്നതോടെ ഇതിന്റെ കൂടുതൽ വിവരം കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പണം കൊടുത്തുവിട്ട ധർമ്മരാജന് ആർ.എസ്.എസ് ഉന്നതരുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാൾക്ക് പണം കൈമാറിയ സിനിൽ നായിക്ക് യുവമോർച്ച മുൻ സംസ്ഥന ട്രഷററുമാണ്.

 ഉ​ന്ന​ത​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്ന് ​സി.​പി.​എം

തി​രു​വ​ന​ന്ത​പു​രം​:​ ​തൃ​ശൂ​ർ​ ​കൊ​ട​ക​ര​ ​കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ​ ​ഉ​ന്ന​ത​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ളു​ടെ​ ​പ​ങ്ക് ​കൂ​ടു​ത​ൽ​ ​വെ​ളി​പ്പെ​ട്ട​താ​യി​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.
ചെ​റി​യ​ ​മീ​നു​ക​ൾ​ ​മാ​ത്ര​മാ​ണ് ​പി​ടി​യി​ലാ​യി​ട്ടു​ള്ള​ത്.​ ​ഇ​തി​ന് ​പി​ന്നി​ൽ​ ​ഉ​ന്ന​ത​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ൾ​ക്ക് ​പ​ങ്കു​ണ്ടെ​ന്ന് ​വ്യ​ക്ത​മാ​ണ്.​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ജ​ന​വി​ധി​ ​അ​ട്ടി​മ​റി​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ട്ടാ​ണ് ​കു​ഴ​ൽ​പ്പ​ണം​ ​ക​ട​ത്തി​യ​ത്.​ ​തീ​വ്ര​വ​ർ​ഗ്ഗീ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും​ ​ബി.​ജെ.​പി​ ​കു​ഴ​ൽ​പ്പ​ണം​ ​ക​ട​ത്തു​ന്നു​ണ്ടെ​ന്ന​ ​സം​ശ​യ​വു​മു​യ​ർ​ന്നി​ട്ടു​ണ്ട്.​ ​നോ​ട്ടു​നി​രോ​ധ​നം​ ​ക​ള്ള​പ്പ​ണം​ ​ക​ണ്ടെ​ത്താ​നാ​ണെ​ന്ന് ​പ്ര​ഖ്യാ​പി​ച്ച​ ​ബി.​ജെ.​പി​ ​ത​ന്നെ​ ,​ക​ള്ള​പ​ണ​ത്തി​ന്റെ​ ​വാ​ഹ​ക​രാ​യ​ത് ​ആ​ ​പാ​ർ​ട്ടി​യു​ടെ​ ​ജീ​ർ​ണ​ത​യ്ക്കും​ ​രാ​ജ്യ​ ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ത്തി​നും​ ​തെ​ളി​വാ​ണ്.
ആ​ർ.​എ​സ്.​എ​സി​ന്റെ​ ​അ​റി​വോ​ടെ​യാ​ണ് ​ക​ള്ള​പ്പ​ണ​മി​ട​പാ​ട് ​ന​ട​ന്ന​ത്.​ ​മൂ​ന്ന​ര​ക്കോ​ടി​യു​ടെ​ ​ക​ള്ള​പ്പ​ണം​ ​കൊ​ള്ള​യ​ടി​ച്ച​ ​സം​ഭ​വം​ ​പു​റ​ത്തു​ ​വ​ന്ന​പ്പോ​ൾ​ ​ത​ന്നെ​ ​ബി.​ജെ.​പി​ ​ഉ​ന്ന​ത​ ​ബ​ന്ധം​ ​സി.​പി.​എം​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ,​ ​സി​പി.​എ​മ്മി​നെ​തി​രെ​ ​കേ​സ് ​കൊ​ടു​ക്കു​മെ​ന്ന് ​ബി.​ജെ.​പി​ ​നേ​തൃ​ത്വം​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി.​ ​കു​ഴ​ൽ​പ്പ​ണം​ ​ക​ട​ത്തി​യ​തി​ന് ​പി​ന്നി​ൽ​ ​ഒ​രു​ ​ദേ​ശീ​യ​ ​പാ​ർ​ട്ടി​യെ​ന്ന് ​മാ​ത്രം​ ​പ​റ​ഞ്ഞ് ​ബി.​ജെ.​പി​ ​ബ​ന്ധം​ ​മ​റ​ച്ചു​വ​ച്ച​ ​മാ​ദ്ധ്യ​മ​ങ്ങ​ളും​ ​വൈ​കി​യാ​ണെ​ങ്കി​ലും​ ​ബി.​ജെ.​പി​യു​ടെ​ ​പേ​ര് ​പ​റ​യാ​ൻ​ ​നി​ർ​ബ​ന്ധി​ത​രാ​യി.
കേ​ര​ള​ത്തി​ലും​ ​പു​റ​ത്തു​മു​ള്ള​ ​ബി.​ജെ.​പി​ ​ഉ​ന്ന​ത​ ​നേ​താ​ക്ക​ളു​ടെ​ ​കാ​ർ​മ്മി​ക​ത്വ​ത്തി​ലാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ് ​സ​മ​യ​ത്ത് ​ക​ർ​ണാ​ട​ക​യി​ൽ​ ​നി​ന്ന് ​ക​ള്ള​പ്പ​ണ​മെ​ത്തി​ച്ച​ത്.​ ​കേ​ര​ള​ത്തി​ൽ​ ​ബി.​ജെ.​പി​യു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ചു​മ​ത​ല​ ​വ​ഹി​ച്ച​ത് ​ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ളും​ ​മ​ന്ത്രി​മാ​രു​മാ​യി​രു​ന്നു.​ ​കേ​ര​ള​ത്തി​ലെ​ത്തി​ച്ച​ ​പ​ണ​ത്തി​ന്റെ​ ​ഒ​രു​ ​ഭാ​ഗം​ ​മാ​ത്ര​മാ​ണ് ​കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​ത്.​ ​അ​തി​ലും​ ​വ​ലി​യ​ ​തു​ക​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ൾ​ക്ക് ​ല​ഭി​ച്ചു​ ​കാ​ണും.​ ​പ​രാ​തി​യി​ല്ലാ​തെ​ ​ത​ന്നെ​ ​ക​ള്ള​പ്പ​ണ​മി​ട​പാ​ട് ​അ​ന്വേ​ഷി​ക്കേ​ണ്ട​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റും​ ,​ ​റ​വ​ന്യു​ ​ഇ​ന്റ​ലി​ജ​ൻ​സും.​ ​പ​രാ​തി​ ​കി​ട്ടി​യി​ട്ട് ​പോ​ലും​ ​സം​ഭ​വ​മ​റി​ഞ്ഞ​ ​മ​ട്ടി​ല്ല.​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​രാ​ഷ്ട്രീ​യ​ ​അ​ടി​മ​ത്ത​വും​ ​ഇ​ര​ട്ട​ ​മു​ഖ​വു​മാ​ണി​വി​ടെ​ ​തെ​ളി​യു​ന്ന​തെ​ന്നും​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​ആ​രോ​പി​ച്ചു.