കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വെള്ളിയാഴ്ച അഗ്നിശമന സേനയ്ക്ക് വിശ്രമമില്ലാത്ത ദിവസമായി. പൊലീസ് സ്റ്റേഷൻ,​ ലോകമലേശ്വരം വില്ലേജ് ഓഫീസ്,​ ലാൻഡ് അക്വിസിഷൻ ഓഫീസ്, എറിയാട് കെ.എസ്.ഇ.ബി ഓഫീസ്,​ ശൃംഗപുരത്തെ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ ബി.എസ്.എഫ് ക്യാമ്പ് ഓഫീസ് എന്നിവിടങ്ങളിലാണ് അഗ്നിശമന സേന അണു നശീകരണം നടത്തിയത്. അസി. സ്റ്റേഷൻ ഓഫീസർ എ. ശിവരാജൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.എൻ സുധൻ, സേനാംഗങ്ങളായ പി.ജെ സുജിത്ത്, രമിത്ത്, അരുൺ മോഹൻ എന്നിവർ അണു നശീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.