കൊടകര: മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ച് ഫണ്ടിലേക്ക് സ്‌കോളർഷിപ്പ് തുക നൽകി നാലാം ക്ലാസ് വിദ്യാർത്ഥി ലക്ഷ്മി മാതൃകയായി. കൊടകര ഗവ. ലോവർ പ്രൈമറി വിദ്യാലയത്തിലെ നാലാം ക്‌ളാസ് വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി. ലോവർ സെക്കൻഡറി സ്കോളർഷിപ്പായി ലഭിച്ച ആയിരം രൂപയാണ് വാക്‌സിൻ ചലഞ്ച് ഫണ്ടിലേക്ക് നൽകിയത്.
കൊടകര പഞ്ചായത്ത് ഓഫീസിലെത്തി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് തുക കൈമാറി. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദിവ്യ ഷാജു, പഞ്ചായത്ത്അംഗം സി.ഡി. സിബി എന്നിവരും സന്നിഹിതരായിരുന്നു. കൊടകര ഗാന്ധിനഗറിൽ മാലക്കാരൻ വീട്ടിൽ രമേഷിന്റെയും ബിജിയുടെയും മകളാണ് ശ്രീലക്ഷ്മി.