തൃശൂർ : 4281 പേര്‍ക്ക് കൂടി കൊവിഡ് - 19 സ്ഥിരീകരിച്ചു. 1283 പേര് രോഗമുക്തരായി. രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 31,319 ആണ്. തൃശൂര്‍ സ്വദേശികളായ 110 പേര് മറ്റ് ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,47,993 ആണ്.
1,15,975 പേരാണ് ആകെ രോഗമുക്തരായത്. ഇന്നത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് 28.32 % ആണ്. വെള്ളിയാഴ്ച സമ്പര്‍ക്കം വഴി 4233 പേര്‍ക്കാണ് രോഗം സ്ഥിരീക രിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 27 പേര്‍ക്കും, 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത ആറ് പേര്‍ക്കും രോഗബാധ ഉണ്ടായി. രോഗ ബാധിതരില്‍ 60 വയസിന് മുകളില്‍ 272 പുരുഷന്മാരും 253 സ്ത്രീകളും പത്ത് വയസിന് താഴെ 133 ആണ്‍കുട്ടികളും 135 പെണ്‍കുട്ടികളുമുണ്ട്.
കണ്ടെയ്ൻമെന്റ് സോണുകൾ ഇവ
തൃശൂർ : കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങൾ. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാർഡുകൾ / ഡിവിഷനുകൾ തൃശൂർ കോർപ്പറേഷൻ 34, 54 ഡിവിഷനുകൾ (കളക്ടറേറ്റ് കോടതി സമുച്ചയങ്ങൾ ഒഴികെ), ഗുരുവായൂർ മുനിസിപ്പാലിറ്റി, 07, 08, 09, 11, 21 ഡിവിഷനുകൾ, പറപ്പൂക്കര പഞ്ചായത്ത് 06ാം വാർഡ് (പി എച്ച് സി മുതൽ കരവാട്ട് അമ്പലം വരെയുള്ള ഭാഗം ഒഴികെയുള്ള പ്രദേശം), പൊയ്യ പഞ്ചായത്ത് 01, 03 വാർഡുകൾ, കൊടുങ്ങല്ലൂർ നഗരസഭ 01, 02, 04, 05, 07, 09, 10, 13, 16, 21, 23, 24, 25, 31, 32, 34, 36, 37, 39 ഡിവിഷനുകൾ, പടിയൂർ പഞ്ചായത്ത് 05, 12 വാർഡുകൾ, തൃക്കൂർ പഞ്ചായത്ത് 01 മുതൽ 08 വരെയുള്ള വാർഡുകളും 11, 13, 14, 15, 16 വാർഡുകളും, അന്നമനട പഞ്ചായത്ത് 04ാം വാർഡ്, ആളൂർ പഞ്ചായത്ത് 01, 15 വാർഡുകൾ 10 അളഗപ്പനഗർ പഞ്ചായത്ത് 01, 02, 03, 05, 08, 10, 15 വാർഡുകൾ 11 താന്ന്യം പഞ്ചായത്ത് 01 മുതൽ 18 വരെയുള്ള വാർഡുകളിൽ 04ഉം 16ഉം വാർഡുകൾ ഒഴികെ മുഴുവൻ വാർഡുകളും, വലപ്പാട് പഞ്ചായത്ത് 20ാം വാർഡ്, മാടക്കത്തറ പഞ്ചായത്ത് 16ാം വാർഡ്, മണലൂർ പഞ്ചായത്ത് 17ാം വാർഡ്, കാറളം പഞ്ചായത്ത് 08, 09 വാർഡുകൾ, ഒരുമനയൂർ പഞ്ചായത്ത് 06ാം വാർഡ്, കയ്പറമ്പ് പഞ്ചായത്ത് 03ാം വാർഡ്, മറ്റത്തൂർ പഞ്ചായത്ത് 10ാം വാർഡ്, ചേർപ്പ് പഞ്ചായത്ത് മുഴുവൻ വാർഡുകളും, മുരിയാട് പഞ്ചായത്ത് മുഴുവൻ വാർഡുകളും, തളിക്കുളം പഞ്ചായത്ത് മുഴുവൻ വാർഡുകളും, വടക്കേക്കാട് പഞ്ചായത്ത് മുഴുവൻ വാർഡുകളും, പുന്നയൂർ പഞ്ചായത്ത് മുഴുവൻ വാർഡുകളും, പാഞ്ഞാൾ പഞ്ചായത്ത് മുഴുവൻ വാർഡുകളും, തോളൂർ പഞ്ചായത്ത് മുഴുവൻ വാർഡുകളും, വേളൂക്കര പഞ്ചായത്ത് മുഴുവൻ വാർഡുകളും, പോർക്കുളം പഞ്ചായത്ത് മുഴുവൻ വാർഡുകളും.