പാവറട്ടി: മുല്ലശ്ശേരി, വെങ്കിടങ്ങ് പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധന ശക്തം. കഴിഞ്ഞ ദിവസങ്ങളിൽ വ്യത്യസ്തമായി രണ്ട് ദിവസങ്ങളിലായാണ് പൊലീസിന്റെ സുരക്ഷ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി വാർഡുതലത്തിൽ ആർ.ആർ.ടി അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.

മുല്ലശ്ശേരി സെന്റർ, വെങ്കിടങ്ങ് സെന്റർ എന്നിവിടങ്ങളിൽ ബാരിക്കേഡ് തീർത്താണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഭക്ഷണ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പലചരക്ക് പച്ചക്കറികൾ തുറക്കാമെന്ന് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

കണ്ടെയ്ൻമെന്റ് സോണായ മുല്ലശ്ശേരി പഞ്ചായത്തിൽ അനാവശ്യ യാത്ര നടത്തിയതിന് 3500 രൂപ പിഴ ഈടാക്കിയതായി സെക്ടറൽ മജിസ്‌ട്രേറ്റ് ടി.കെ. രമ പറഞ്ഞു. ഏഴ് പേരിൽ നിന്ന് നിയമം ലംഘിച്ച് യാത്ര നടത്തിയതിന് 500 രൂപ വീതം പിഴ ഈടാക്കി.