മാള: പൊയ്യ പഞ്ചായത്തിലെ ഒന്ന്,​ മൂന്ന് വാർഡുകളും അന്നമനടയിലെ വാർഡ് നാല് എന്നിവ കണ്ടെയ്ൻമെന്റ് മേഖലയാക്കി. പൂർണമായി കണ്ടെയ്ൻമെന്റ് മേഖലയാക്കിയ മാള, പുത്തൻചിറ പഞ്ചായത്തുകളിലടക്കം പൊലീസും ആരോഗ്യ വകുപ്പും പരിശോധന കർശനമാക്കി.

നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് നിയമ നടപടികൾ സ്വീകരിക്കുന്നുണ്ട്. ദിവസവും മറ്റ് പഞ്ചായത്തുകളിലും കണ്ടെയ്ൻമെന്റ് നിയന്ത്രണ മേഖലകളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇന്നലെ പച്ചക്കറിക്കടകൾ തുറന്ന് പ്രവർത്തിച്ചു. പൊതുപ്രവർത്തകനായ മാള പ്രസ് ക്ലബ് പ്രസിഡന്റ് ഷാന്റി ജോസഫ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് ആദ്യ ദിവസം അടച്ചിട്ട അവശ്യ വസ്തുക്കളുടെ കടകൾ തുറക്കാൻ നടപടിയുണ്ടായത്.