മലബാർ ഖലാസി എന്ന പുസ്തകത്തിലൂടെ ശ്രദ്ധേയനായ ചാലിയാർ രഘു ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് സോറോ. മഞ്ജു സുരേഷ് ഫിലിംസിന്റെ ബാനറിൽ സുരേഷ് സോപാനം നിർമ്മിക്കുന്ന സോറോ വയനാട്ടിൽ ചിത്രീകരണം പൂർത്തിയായി. "സോറോ ഒരു സ്പാനീഷ് വാക്കാണ്. കുറുക്കൻ എന്നാണ് അർത്ഥം. ചിത്രത്തിന്റെ കഥയ്ക്ക് ടൈറ്റിലുമായി ബന്ധമുണ്ട്. ചിത്രം കാണുമ്പോൾ അത് മനസ്സിലാകും." സംവിധായകൻ ചാലിയാർ രഘു പറഞ്ഞു. തലൈവാസൽ വിജയ്, സിബി മാത്യു, മാമുക്കോയ, സുനിൽ സുഗത, വമിക സുരേഷ്, എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. പുതിയ കാലഘട്ടത്തിലെ, ലഹരിമരുന്നുകളായ സിന്തറ്റിക് ഡ്രഗ്സിന്റെ ദൂഷ്യ ഫലങ്ങൾ എടുത്തുകാണിക്കുന്ന സോറോ പുതുതലമുറയിലെ യുവതീയുവാക്കളെ ബോധവത്കരിക്കാനാണ് ശ്രമിക്കുന്നത്. ഒരു രാത്രിയിൽ നടക്കുന്ന കഥയിൽ, പല മേഖലയിലുള്ള മനുഷ്യരെ എങ്ങനെയാണ് ഡ്രഗ്സ് ബാധിക്കുന്നതെന്ന് ചിത്രം കാണിച്ചു തരുന്നു. ഒരു ഞെട്ടലോടെയേ ഈ രംഗങ്ങൾ പ്രേഷകർക്ക് കാണാനാകൂ.
മുരുകൻ എന്ന കേന്ദ്രകഥാപാത്രമായി തലൈവാസൽ വിജയ് എത്തുന്നു. വയനാട്ടിൽ ചിത്രീകരിച്ച ഒരു ഹിന്ദി ഐറ്റം സോംഗ് ചിത്രത്തിന്റെ പ്രത്യേകതയാണ്. എഡിറ്റർ: സലീഷ് ലാൽ, ഗാനങ്ങൾ: രൂപശ്രീ, സംഗീതം: സാജൻ കെ.റാം, ആലാപനം: ദേവിക സന്തോഷ്, പി.ആർ.ഒ അയ്മനം സാജൻ.