pic

ചുരുങ്ങിയ കാലം കൊണ്ട് തമിഴിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയ താരമാണ് ആത്മിക. തന്റെ അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമാ ലോകത്ത് സജീവമായ നടിയെ ഇൻസ്റ്റഗ്രാമിൽ മാത്രം 20 ലക്ഷത്തിലധികം ആരാധകർ ഫോളോ ചെയ്യുന്നുണ്ട്. തന്റെ വിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുള്ള ആത്മികയുടെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

pic

അതീവ സുന്ദരിയായി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഗ്ലാമർ വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അക്ഷയ ഭരദ്വാജ് ഫോട്ടോഗ്രാഫറാണ് താരത്തിന്റെ ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. നടിയായും മോഡലായും തിളങ്ങിനിൽക്കുന്ന താരം 2017 മുതൽ സിനിമാ ലോകത്ത് സജീവമാണ്. മീശയെ മുറുക്ക് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. കോടിയിൽ ഒരുവൻ, നരകാസുരൻ, കട്ടെറി, കണ്ണൈ നമ്പാതെ എന്നീ സിനിമകളാണ് പുറത്തിറങ്ങാൻ പോകുന്നത്. ഒരു ഹ്രസ്വ ചിത്രത്തിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് മോഡൽ രംഗത്തിലൂടെ സിനിമയിലേക്ക് വരികയായിരുന്നു.