pearly

മലയാളികൾ ആഘോഷമാക്കിയ നിമിഷങ്ങളാണ് പേളി മാണിയുടെ മകളുടെ ജനനം. ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയിൽ സജീവ സാന്നിദ്ധ്യമായ ഇരുവരും, ഒരുമിച്ചുള്ള ജീവിതത്തിന്റെ ഓരോ ഘട്ടവും തങ്ങളുടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. പേളിഷ് എന്ന് സോഷ്യൽ മീഡിയ ലോകം സ്‌നേഹപൂർവം വിളിക്കുന്ന ഈ ദമ്പതികൾക്ക് പത്ത് ദിവസങ്ങൾക്ക് മുൻപാണ് ആദ്യത്തെ കുഞ്ഞുണ്ടായത്. മകൾക്ക് പത്ത് ദിവസം തികയുന്ന ദിവസം മനോഹരമായൊരു ചിത്രമാണ് പേളിയും ശ്രീനിഷും പങ്കുവച്ചിരിക്കുന്നത്. "ഞങ്ങളുടെ ഹൃദയത്തിന് ഇന്ന് 10 ദിവസം തികയുന്നു. ഓരോ നിമിഷവും പകർത്തി അത് ഞങ്ങളുടെ ഓർമയിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു. അച്ഛന്റേയും അമ്മയുടേയും ലോകമാണ് താനെന്ന് അവൾക്കറിയാം. അവൾക്കറിയാം ഞങ്ങൾ അവളെ നിരുപാധികമായി സ്‌നേഹിക്കുന്നുവെന്ന്… അവൾ ഞങ്ങളുടെ ജീവിതത്തിലേക്ക് കൂടുതൽ വെളിച്ചവും സ്‌നേഹവും കൊണ്ടുവന്നു… ഇന്ന് രാത്രി ഉറങ്ങുമ്പോൾ ഞങ്ങളുടെ മനസിൽ ഒരു തോന്നൽ നിലനിൽക്കുന്നു … 'ദൈവത്തിന് നന്ദി … ഈ മാലാഖയെ നൽകി അനുഗ്രഹിച്ചതിന് നന്ദി.." എന്ന കുറിപ്പോടെയാണ് പേളി മകളുടെ ചിത്രം പങ്കുവച്ചത്.